back to top
Monday, December 23, 2024
Google search engine
HomeKeralaകുവൈത്തിലെ ഫ്ലാറ്റിൽ തീപ്പിടിത്തം; നാട്ടിൽനിന്ന് തിരിച്ചെത്തിയ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപ്പിടിത്തം; നാട്ടിൽനിന്ന് തിരിച്ചെത്തിയ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കു അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു.

ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കൽ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്.

നാട്ടിൽ അവധിക്ക് പോയിരുന്ന കുടുംബം വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്. വെള്ളിയാഴ്ച‌ രാത്രി 8 മണിയോടെയാണ് ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ തീപ്പിടിത്തം ഉണ്ടായത്.

എ.സിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയാണ് തുടർ നടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!