വിമാനം റൺവേയിൽ ഇറങ്ങുന്നതിനിടെയാണ് മുൻവശത്തെ ടയറിന് ( ലാൻഡിംഗ് ഗിയർ ) മുകളിൽ പുക കണ്ടത്. തുടർന്ന് സുരക്ഷ സംവിധാനങ്ങൾ വിമാനത്തിനടുത്ത് എത്തിച്ച് പരിശോധിച്ചു.
വിമാനത്തിന്റെ ടയറിൽ തീയും പുകയും കണ്ടുവെന്ന വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിൽ ഉടൻ അറിയിച്ചതിന് പിന്നാലെ വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേന വാഹനങ്ങൾ എത്തി വിമാനത്തിന് ചുറ്റും സുരക്ഷയൊരുക്കി.
ലാൻഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ ഉണ്ടായ ഓയിൽ ചോർച്ചയാണ് പുക ഉയരാൻ കാരണം എന്ന് അധികൃതർ അറിയിച്ചു. ടയറിൽ നിന്ന് പുക ഉയരുന്നതിനിടെ, പൈലറ്റ് ഉൾപ്പെടെ 116 യാത്രക്കാരെയും ആറ് ജീവനക്കാരെയും എയ്റോ ബ്രിഡ്ജ് ഉപയോഗിച്ച് അതിവേഗം ഒഴിപ്പിച്ചിരുന്നു.
അഗ്നിശമന സേനാംഗങ്ങൾ തീപിടിച്ച ടയർ വെള്ളം ഉപയോഗിച്ച് കെടുത്തി.
യാത്രക്കാർ സുരക്ഷിതരാണ്. ഗ്രൗണ്ട് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം സാങ്കേതിക തകരാർ പരിഹരിച്ച ശേഷം 7 മണിയോടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു.