back to top
Monday, December 23, 2024
Google search engine
HomeDistrict Newsമികച്ച നടൻ പൃഥിരാജ്,നടി ഉർവശിയും ബീന ആർ ചന്ദ്രനും : ആട് ജീവിതത്തിന് 10 സംസ്ഥാന...

മികച്ച നടൻ പൃഥിരാജ്,നടി ഉർവശിയും ബീന ആർ ചന്ദ്രനും : ആട് ജീവിതത്തിന് 10 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജിചെറിയാനാണ് ഉച്ചയ്ക്ക് 12 മണിയോടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.മികച്ച ജനപ്രിയ ചിത്രം,മികച്ച നടൻ,മികച്ച സംവിധായകൻ എന്നിവ ഉൾപ്പെടെ 10 പുരസ്കാരങ്ങൾ സ്വന്തമാക്കി ആട് ജീവിതമാണ് പട്ടികയിൽ ഒന്നാമത്.

ഒരുമാസം നീണ്ടുനിന്ന സ്ക്രീനിംഗിനൊടുവിലാണ് സുധീർ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. പുരസ്കാരത്തിനായി പരിഗണിച്ചത് 2023ലെ ചിത്രങ്ങളാണ്.

സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളായിരുന്നു. ഇതിൽ നിന്ന് 38 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.

മികച്ച ചിത്രം കാതൽ (സംവിധാനം ജിയോ লেখা)

മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധാനം രോഹിത് ) മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം)

മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം)

മികച്ച നടി ഉർവശി (ഉള്ളൊഴുക്ക് ), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)

മികച്ച സ്വഭാവ നടി ശ്രീഷ്‌മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)

മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ)

മികച്ച ഛായാഗ്രാഹണം സുനിൽ കെ എസ് (ആടുജീവിതം)

മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട)

മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.

മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേർ)

മികച്ച സംഗീത സംവിധാനം (ഗാനം)ജസ്റ്റിൻ വർഗീസ് (ചാവേർ)

മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കൽ (കാതൽ)

മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റർ മികച്ച ശബ്ദരൂപ കൽപന ജയദേവൻ, അനിൽ രാധാകൃഷ്ണ‌ൻ (ഉള്ളൊഴുക്ക് ) മികച്ച ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

മേക്കപ്പ് ആർടിസ്റ്റ് രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

വസ്ത്രാലങ്കാരം,ഫെബിന (ഓ ബേബി)

കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം,ആടുജീവിതം (സംവിധാനം ബ്ലെസ്സി)

മികച്ച നവാഗത സംവിധായകൻ ഫാസിൽ റസാഖ് (തടവ്)

മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ഗഗനചാരിക്കാണ്.

മികച്ച നടനുള്ള ജൂറി പരാമർശം

കൃഷ്ണൻ (ജൈവം), ഗോകുൽ (ആടുജീവിതം),

സുധി കോഴിക്കോട് (കാതൽ) ചലച്ചിത്ര ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!