കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു. മലപ്പുറം സ്വദേശിയായ കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്.
വൈറോളജി ലാബിലെ റിസൾട്ട് പുറത്തുവന്നതിന് ശേഷം മാത്രമായിരിക്കും പൂർണമായും സ്ഥിരീകരിക്കാൻ കഴിയൂ. ജില്ലയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. നിപയുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ജില്ലയിൽ മാസ്ക് ഉൾപ്പെടെ ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.