back to top
Sunday, December 22, 2024
Google search engine
HomeAttingal Newsആറ്റിങ്ങലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച 120000 രൂപ തട്ടിയെടുത്ത മണമ്പൂർ...

ആറ്റിങ്ങലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച 120000 രൂപ തട്ടിയെടുത്ത മണമ്പൂർ സ്വദേശിനി 45 കാരിയായ യുവതി പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെസി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 120000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.

മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവി (45)യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 2023 ഒക്ടോബർ മാസത്തിലാണ് ജെ. സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകി കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്.ആറ്റിങ്ങൽ, കടയ്ക്കാവൂർ,ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള 30 കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പാറശ്ശാല സ്വദേശിനിയുമായി ചേർന്നാണ് യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്.

ആറ്റിങ്ങൽ എസ് എച്ച്ഒ ഗോപകുമാർ ജി യുടെ നേതൃത്വത്തിൽ എസ് ഐ ജിഷ്ണു എം എസ്, എസ് ഐ സജിത്ത്, എഎസ്ഐ ഗ്രേഡ് സഫീജ, എസ്. സി. പി. ഒ മാരായ ശരത് കുമാർ, വിഷ്ണു ലാൽ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!