കൊല്ലം: കൊല്ലം പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ് ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ചത്. ബസുമായി കടന്ന ഒറ്റക്കൽ സ്വദേശി ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ പിടികൂടി.
ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് പ്രതി കുടുങ്ങിയത്. പൊലീസുകാർ കൈ കാണിച്ചെങ്കിലും ദൂരെ മാറി ബസ് നിർത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയാണ് പ്രതി പിടിയിലായത്.