back to top
Sunday, December 22, 2024
Google search engine
HomeAttingal Newsപതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ

ആറ്റിങ്ങൽ:
പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി.
ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവനിൽ ശരത് ( 28 ), ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ ( 24 ) എന്നിവരെയാണ്
അറസ്റ്റിലായത്. പതിനഞ്ചുകാരിയായ അതിജീവിത കഴിഞ്ഞ നാലു വർഷമായി പീഡനത്തിന് ഇരയായി. അതിജീവിത സ്കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്കൂൾ കൗൺസിലറെ കൊണ്ട് പെൺകുട്ടിയെ കൗൺസിലിംഗ് നടത്തിയതിൽ നിന്നാണ് പീഡന വിവരം പുറത്തു വന്നത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ് . ഐ മാരായ സജിത്ത്, ജിഷ്ണു, സുനിൽ കുമാർ, എ.എസ്. ഐ ഉണ്ണിരാജ്, എസ്.സി. പി.ഒമരായ ശരത് കുമാർ, നിതിൻ, സി.പി.ഒ അഞ്ജന എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ശരത് തന്റെ ഭാര്യയായ നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശേഷം തന്നോടൊപ്പം താമസിക്കണമെങ്കിൽ അതിജീവിതയെ തനിക്ക് വശംവദയാക്കി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നന്ദ അതിജീവിതയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടിൽ വരുത്തി പീഡിപ്പിക്കുകയായിരുന്നു. 2021 ഏപ്രിൽ മാസം മുതൽ 2024 ഫെബ്രുവരി മാസം വരെയുള്ള പല സമയങ്ങളിലാണ് അതിജീവിത കൊടും പീഡനത്തിന് ഇരയായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!