back to top
Sunday, December 22, 2024
Google search engine
HomeBlogപാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍...

പാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ…

പാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച‌ നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാം വെങ്കലവും.
ഒളിമ്പിക്സിനു മുമ്പ് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഗോൾകീപ്പർ പി.ആർ ശ്രീജേഷിന് ഇതോടെ ഒളിമ്പിക് മെഡൽ നേട്ടത്തോടെ മടക്കം. രണ്ടുപതിറ്റാണ്ടിനടുത്ത് ടീമിന്റെ ഗോൾവല വിശ്വസ്ത‌തയോടെ കാത്ത ശ്രീജേഷ് എന്ന ഇതിഹാസത്തിന്റെ വിടവാങ്ങൽമത്സരത്തിന് വെങ്കലനിറം പകരാൻ ഇന്ത്യൻ ടീമിനായി. ഇന്ത്യൻ ജേഴ്സിയിൽ താരത്തിന്റെ 335-ാം മത്സരംകൂടിയായിരുന്നു ഇത്.

പിന്നാലെ 30-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ലക്ഷ്യം കണ്ട് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ടീമിനെ ഒപ്പമെത്തിച്ചു. പിന്നാലെ 33-ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി കോർണറും ലക്ഷ്യത്തിലെത്തിച്ച ഹർമൻപ്രീത് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.

തുടർച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയിൽ ശ്രീജേഷിന്റെ മികവിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!