back to top
Sunday, December 15, 2024
Google search engine
HomeKallambalam Newsസ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന; കല്ലമ്പലത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന; കല്ലമ്പലത്ത് യുവാവ് അറസ്റ്റിൽ

കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാവായിക്കുളം കുടവൂർ വൈരമല വടക്കുംകരമൂല കുന്നുവിള വീട്ടിൽ നൗഷാദിന്റെ മകൻ സെയ്താലി(28)യാണ് അറസ്റ്റിലായത്.

പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളും മാസ്കിംഗ് ടേപ്പും ഗ്ലാസ് ട്യൂബും കഞ്ചാവ് വിറ്റുകിട്ടിയ പണവും പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. കല്ലമ്പലം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുന്ന ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരവും ലഹരിമരുന്ന് വിൽപ്പന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!