അഞ്ചുതെങ്ങ്:മുതലപ്പൊഴി കടലിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പള്ളിക്കൽ സ്വദേശിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പള്ളിക്കൽ മടവൂർ തുമ്പോട് കൃഷ്ണപ്രിയ വീട്ടിൽ മാധവൻ പിള്ള യുടെ മകൻ 31 വയസ്സുകാരൻ രാഗേഷാണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മുതലപ്പൊഴി അഴിമുഖത്തിന് നേരെ ഒഴുകി കിടക്കുന്ന നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത്.
മത്സ്യബന്ധനത്തിനായി കടലിൽ പോയ തൊഴിലാളികളാണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചത്.കടലിൽ നിന്നും കണ്ടെടുത്ത മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻകോസ്റ്റ് നടപടികൾക്കിടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ഫോട്ടോയിൽ നിന്നാണ് പോലീസിന് സൂചന ലഭിച്ചത്.
തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തി തിരിച്ചറിയുകയായിരുന്നു. രാഗേഷിനെ കാണാനില്ലെന്ന പരാതിയിൽ പള്ളിക്കൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിക്കല്ലിലെ തുണിക്കടയിൽ ജോലിക്കാരനായ രാഗേഷ് . സ്ഥിരമായി മുതലപ്പൊഴിയിൽ ചൂണ്ടയിടാൻ വരുന്നയാളാണ്. അവിവാഹിതനാണ്