back to top
Sunday, December 22, 2024
Google search engine
HomeDistrict Newsഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69...

ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം.

തിരുവനന്തപുരം: സ്‌കൂളില്‍ നിന്ന് കേന്ദ്രങ്ങളില്‍ 3,74755 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 2,94888 പേര്‍ പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് വിജയ ശതമാനം. മുന്‍ വര്‍ഷം 82.95 ശതമാനമായിരുന്നു വിജയം. ഇത്തവണ 4.26 ശതമാനത്തിന്റെ കുറവുണ്ട്.

സയന്‍സ് ഗ്രൂപ്പില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് 1,60696 പേരാണ്. വിജയശതമാനം 84.84, ഹ്യുമാനിറ്റിസില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് 51144 പേരാണ്. വിജയശതമാനം 67.09 കോമേഴ്‌സ് ഗ്രൂപ്പ് ഉപരിപഠനത്തിന് യോഗ്യത നേടിയത് 83048,വിജയശതമാനം 76.11 ആണ്.

തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!