വാമനപുരത്ത് പൈലറ്റ് വാഹനം ബ്രേക്കിട്ടു, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു……ദൃശ്യങ്ങൾ കല്ലമ്പലം മീഡിയക്ക് ലഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരമാണ് സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം.
ഇവരെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതോടെ പിറകിൽ വന്ന വാഹങ്ങളും കൂട്ടി ഇടിച്ചു. ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാൽ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.